പാല്‍ച്ചുരത്തില്‍ ലോറി നൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു; സഹായി ചാടി രക്ഷപ്പെട്ടു

കമ്പിയുടെ കേബിള്‍ കയറ്റി കാസര്‍കോട്ടേയ്ക്ക് പോകുന്നതിനിടെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.

wayanad lorry accident
അപകടത്തില്‍പ്പെട്ട ലോറി
Edited by :Sujith
Last Updated :27 ഒക്ടോബർ 2025, 8:18 am IST

കല്‍പ്പറ്റ: വയനാട് പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. 54കാരനായ തമിഴ്‌നാട് സ്വദേശി സെന്തില്‍ കുമാറാണ് മരിച്ചത്. സഹയാത്രികന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിള്‍ കയറ്റി കാസര്‍കോട്ടേയ്ക്ക് പോകുന്നതിനിടെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.

നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്ക് പതിച്ചു. ലോറിയിലുണ്ടായിരുന്ന സഹായി ചാടി രക്ഷപ്പെടുകയായിരുന്നു. മാനന്തവാടിയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ സെന്തില്‍ കുമാറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ ഏറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Driver Dies After Lorry Accident at wayanad Palchuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now