റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടി: ടിപി കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 16 പേര്‍ പിടിയില്‍; എംഡിഎംഎയും കഞ്ചാവും പിടികൂടി

ഗുണ്ടാ നേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാര്‍ഷികാഘോഷത്തിനായാണ് ഇവര്‍ റിസോര്‍ട്ടില്‍ ഒത്തുകൂടിയത്

കിര്‍മാണി മനോജ് /ഫയല്‍ ചിത്രം
Last Updated :20 January 2024, 8:56 am IST

വയനാട്: റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടി നടത്തിയതിന് ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജ് പിടിയില്‍. വയനാട് പടിഞ്ഞാറേത്തറയിലെ റിസോര്‍ട്ടില്‍ നിന്നാണ് മനോജ് അടക്കം 16 പേര്‍ പിടിയിലായത്. മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്നും പിടികൂടി. 

ടിപി കേസില്‍ പരോളിലിറങ്ങിയതായിരുന്നു മനോജ്. ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് റെയ്ഡില്‍ പിടിയിലായത്. ഗുണ്ടാ നേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാര്‍ഷികാഘോഷത്തിനായാണ് ഇവര്‍ ബാണാസുര സാഗര്‍ റിസര്‍വോയറിന് സമീപമുള്ള റിസോര്‍ട്ടില്‍ ഒത്തുകൂടിയത്. 

ലഹരിപ്പാര്‍ട്ടി സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എസ്പി, കല്‍പ്പറ്റ, മാനന്തവാടി ഡിവൈഎസ്പിമാര്‍ തുടങ്ങിയവര്‍ പടിഞ്ഞാറേത്തറ പൊലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കി വരികയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now