
ബിനാലെയ്ക്ക് ക്ഷണിക്കാനെത്തി; ലഹരിക്കടത്തുകാരൻ കമ്മീഷണർ ഓഫീസിൽ പിടിയിൽ
എക്സൈസ് ഇൻസ്പെക്ടർ കെ സുധാകരന് രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഇന്നോവ കാർ പിന്തുടരുകയായിരുന്നു.
കോഴിക്കോട്: ലഹരിക്കടത്തുകാരനെ പൊലീസ് കമ്മീണർ ഓഫീസിൽ വച്ച് പിടികൂടി. ബിനാലെയ്ക്ക് ക്ഷണിക്കാനെന്ന വ്യാജേനെയാണ് ഇയാൾ കമ്മീഷണർ ഓഫീസിൽ എത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ കെ സുധാകരന് രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഇന്നോവ കാർ പിന്തുടരുകയായിരുന്നു. എന്നാൽ ഇന്നോവ കാർ കമ്മീഷണർ ഓഫീസിലേക്കാണ് കയറിയത്. കമ്മീഷണറെ ബിനാലെയ്ക്ക് ക്ഷണിക്കാൻ എത്തിയതെന്നായിരുന്നു അവിടെയുളള മറ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
പിന്നാലെയെത്തിയ എക്സൈസ് സംഘം സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിച്ചു. പൊലീസും എക്സൈസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഒമർ സുൻഹർ ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ വൈദ്യ പരിശോധനയ്ക്ക വിധേയനാക്കി. ഇയാളിൽ നിന്ന് 15ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ എഐ ക്യാമറ ജനങ്ങളെ കുത്തിപ്പിഴിയാൻ; പരിഷ്കാരം മാറ്റിവയ്ക്കണം; എതിർപ്പുമായി കോൺഗ്രസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്



