
ഒരു ചെലവുമില്ലാതെ 6984 വോട്ട്; ചിറ്റൂരില്‍ എല്‍ഡിഎഫിനെ വീഴ്ത്തിയ അപരന്
ഇദ്ദേഹത്തിന്റെ അപരനായ പി എസ് മുരുകദാസ് 6,984 വോട്ടുകളാണ് നേടിയത്.

കൊച്ചി: രാഷ്ട്രീയത്തില്‍ അതികായരെ പോലും തെരഞ്ഞടുപ്പില്‍ വീഴ്ത്തിയ അപരന്മാര് ഉണ്ട്. ചിറ്റൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വക്കേറ്റ് വി മുരുകദാസ് ആണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ഭാഗ്യവാനായ മത്സരാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്ചുതനോട് 6,510 വോട്ടുകള്‍ക്കാണ് മുരുകദാസ് പരാജയപ്പെട്ടത്. ഇദ്ദേഹത്തിന്റെ അപരനായ പി എസ് മുരുകദാസ് 6,984 വോട്ടുകളാണ് നേടിയത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നം 'മോതിരം' ആണ് അനുവദിച്ചിരുന്നത്, എന്നാല്‍ അപരന്റെ ചിഹ്നം ചെയിന്‍ ആയിരുന്നു. ഇവിഎമ്മില്‍ രണ്ട് ചിഹ്നങ്ങളും ഒരേപോലെ തോന്നിച്ചതായും ഇത് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിന് കാരണമായതായും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
അപരന്മാര് തോല്‍വി നിര്‍ണയിച്ചതില്‍ കനത്ത തിരിച്ചടി നേരിട്ടത് വിഎം സുധീരനായിരുന്നു. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍. സിപിഎം സ്ഥാനാര്‍ഥി കെഎസ് മനോജും വിഎം സുധീരനുമായിട്ടായിരുന്നു പ്രധാന മത്സരം. അപ്പോഴാണ് അപരനായി വിഎസ് സുധീരന് രംഗത്തെത്തുന്നത്. മത്സരത്തില്‍ 1,009 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മനോജ് വിജയിച്ചു. അപരന് സ്വന്തമാക്കിയത് 8,282 വോട്ടുകള്‍. ഈ റെക്കോര്‍ഡ് മറ്റൊരു അപരനും തകര്‍ക്കാനായിട്ടില്ല.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Duplicate candidate plays spoiler in Chittur; LDF candidate suffers defeat
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മമത പിന്തുണച്ചു, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍; ആന്റോ ജയിലില്‍ തന്നെ; സഞ്ജു 'ടീം ഡല്‍ഹി'യില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

നന്ദിഗ്രാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍; നടപടി മമത പിന്തുണച്ചതിന് പിന്നാലെ

