
മദയാനയെ പിടിയേമാനേ; സ്വകാര്യ ബസുകള്‍ മദയാനയെപ്പോലെ എന്ന് ഹൈക്കോടതി
പൊലീസിനെയും കോടതിയെയും പേടിയില്ലാതെ സ്വകാര്യ ബസുകള്‍ മരണപ്പാച്ചില്‍ തുടരുന്നു

കൊച്ചി: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ രൂക്ഷവിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി. റോഡുകള്‍ മരണക്കെണി ആയിരിക്കുകയാണെന്നും നിയമവാഴ്ച് ഇല്ലാതായെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. കൊച്ചി നഗരത്തിലും കണ്ണൂരിലും സ്വകാര്യ ബസുകള്‍ നടത്തിയ മരണപ്പാച്ചിലിന്റെയും അപകടത്തിന്റെയും വീഡിയോ ദൃശ്യങ്ങള്‍ കണ്ട കോടതിയുടെ ഭാഗത്ത് നിന്ന് അതി രൂക്ഷമായ പരാമര്‍ശങ്ങള്‍ ആണ് ഉണ്ടായത്.
സ്വകാര്യ ബസുകാര്‍ക്ക് റോഡില്‍ എന്തും ചെയ്യാമെന്നുള്ള മനോഭാവം ഉണ്ട്. കോടതിയെയും പൊലീസിനെയും നിയമവ്യവസ്ഥയെയും പേടിയില്ലാതെ മദയാനയെപോലെ റോഡില്‍ ജീവനെടുക്കുകയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. റോഡുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ, ഇതൊന്നും കാണാതെ അധികൃതര്‍ ഉറങ്ങുകയാണോ എന്നും വിമര്‍ശിച്ചു.
സമയക്രമം പാലിക്കണം എന്ന ന്യായമാണ് സ്വകാര്യ ബസ്സിലുള്ളവര്‍ എപ്പോഴും പറയുന്നത്. മുന്‍പില്‍ പോയ ബസിനെ നടപ്പാതയിലേക്ക് കയറി അതിവേഗത്തില്‍ മറ്റൊരു ബസ് ഓവര്‍ടേക്ക് ചെയ്യുന്ന ദൃശ്യം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഇനി ഇവരെ വാഹനം ഓടിക്കാന്‍ അനുവദിക്കരുതെന്നും അഭിപ്രായപ്പെട്ടു.
ബസ്സുകള്‍ തമ്മിലുള്ള മത്സരയോട്ടമാണ് പ്രധാന പ്രശ്‌നം. യുദ്ധസമാനമായ രീതിയിലാണ് ഓട്ടം. കാല്‍നടയാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടത് ഈശ്വരാനുഗ്രഹം കൊണ്ടുമാത്രമാണ്. സംസ്ഥാനത്ത് ട്രാഫിക് പൊലീസ് നിഷ്‌ക്രിയമാണ്. കോടതിയില്‍ നിന്ന് ശക്തമായ നിര്‍ദേശങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.
സ്വകാര്യ ബസുകള്‍ എല്ലാം മോശമാണെന്ന അഭിപ്രായം കോടതിക്ക് ഇല്ല. കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്തുകൂടെ വാഹനം ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ പിറകെ വന്ന ബസിലുള്ളവര്‍ കുട്ടികളുടെ സഹായത്തിന് ഓടി വന്നതും നാം കണ്ടതാണ്. വളരെ നല്ലവരും ഇക്കൂട്ടത്തില്‍ ഉണ്ട്. അനാവശ്യമായി ഓവര്‍ടേക്ക് ചെയ്യരുതെന്നും ഇടതുവശത്ത് വേഗത കുറഞ്ഞ ലൈനിലൂടെ പോകണമെന്നും നിര്‍ദേശം ഉണ്ട്. ഇതൊന്നും പലരും പാലിക്കുന്നില്ല.
പ്ലസ്ടൂ ക്ലാസുകളില്‍ ട്രാഫിക് നിയമങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്ത ബസ്സുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. നടപടി എടുക്കുമ്പോള്‍ പണി മുടക്കും എന്ന നിലപാടാണെങ്കില്‍ അത് അനുവദിക്കാന്‍ കഴിയില്ല. പള്ളിമുക്കില്‍ സഹോദരന്‍ അയ്യപ്പന്‍ റോഡിന് സമീപത്തെ ട്രാഫിക് ലൈറ്റ് മരക്കൊമ്പുകൊണ്ട് മറഞ്ഞിരിക്കുകയാണ്. എത്രയും പെട്ടെന്ന് വെട്ടിമാറ്റി യാത്രസുഖമമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
High Court criticises the over-speeding of private buses
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




