ഷൂട്ടിങ്ങിനിടെ ക്യാമറാമാന്‍ തെങ്ങിന് മുകളില്‍ കുടുങ്ങി ; താങ്ങിപ്പിടിച്ച് നടന്‍ ; ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

കള്ളുചെത്ത് ജോലി ഷൂട്ടുചെയ്യുന്നതിനിടയില്‍ പ്രേംജിത്ത് തെങ്ങിന് മുകളില്‍ കുടുങ്ങുകയായിരുന്നു

തെങ്ങിന് മുകളില്‍ കുടുങ്ങിയ പ്രേജിത്തിനെ അഗ്നിശമനസേന രക്ഷപ്പെടുത്തുന്നു / ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 8:47 am IST

കണ്ണൂര്‍ : ടെലിഫിലിം  ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം മൂലം ക്യാമറാമാന്‍ തെങ്ങിന്‍ മുകളില്‍ കുടുങ്ങി. അവശനിലയിലായ ഇയാളെ അഗ്നിശമനസേന എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ചെറ്റക്കണ്ടിയിലെ പ്രേംജിത്തിനെയാണ് പാനൂര്‍ അഗ്‌നിരക്ഷാസേന എത്തി രക്ഷിച്ചത്. 

മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയില്‍ ഇന്നലെയാണ് സംഭവം. കള്ളുചെത്ത് ജോലി ഷൂട്ടുചെയ്യുന്നതിനിടയില്‍ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായിതിനെ തുടര്‍ന്ന് പ്രേംജിത്ത് തെങ്ങിന് മുകളില്‍ കുടുങ്ങുകയായിരുന്നു.

അഭിനേതാവായ ഗംഗാധരന്‍ യഥാര്‍ഥ കള്ളുചെത്തു തൊഴിലാളി ആയതിനാല്‍ പ്രേംജിത്തിനെ തെങ്ങിന്റെ മുകളില്‍ താങ്ങി നിര്‍ത്തിയതു മൂലം വലിയ അപകടം ഒഴിവായി. ഷൂട്ടിങ് ടീമിലുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളെത്തി  തെങ്ങില്‍ കയറി വലയില്‍ കുരുക്കി പ്രേംജിത്തിനെ സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now