ജനുവരി 20ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ

കരാര്‍ അടിമകളെ സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.

പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
Last Updated :22 January 2024, 7:50 pm IST
Edited by :migrator


തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനുവരി 20ന് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്എ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയായിരിക്കും മനുഷ്യചങ്ങല തീര്‍ക്കുകയെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എല്ലായിടത്തും കേന്ദ്രസര്‍ക്കാര്‍ നിയമനനിരോധനം നടത്തുകയാണ്. കരാര്‍ അടിമകളെ സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങളുള്ള റെയില്‍വേയില്‍ പോലും നിയമനം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

യൂത്ത് ലീഗിന്റെ യുവഭാരത് യാത്രക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ഇന്ത്യയുടെ പുതിയ സാഹചര്യത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ ഉയരേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now