കെ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇഡി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്

k babu
കെ ബാബു Source by : ഫെയ്സ്ബുക്ക്
Last Updated :26 March 2025, 4:38 pm IST

News Now

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസില്‍ കെ ബാബു എംഎല്‍എയ്ക്ക് തിരിച്ചടി. 2007 ജൂലായ് മുതല്‍ 2016 മെയ് വരെയുള്ള കാലയളവില്‍ മന്ത്രിയായിരിക്കെ അനധികൃതമായി സമ്പാദിച്ചെന്ന പരാതിയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കെ ബാബു അനധികൃതമായി 25 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇഡി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

നിലവില്‍ എം.എല്‍.എയായ കെ. ബാബുവിനെതിരെ വിജിലന്‍സ് നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം നടത്തിയത്. ഇഡി കുറ്റപത്രം സമര്‍പ്പിച്ചതോടെ കെ ബാബു എംഎല്‍എ വിചാരണ നേരിടേണ്ടിവരും.

കേസുമായി ബന്ധപ്പെട്ട് കെ. ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടിയിരുന്നു. 25.82 ലക്ഷം രൂപയുടെ അധികസ്വത്ത് കെ. ബാബുവിനുണ്ടെന്ന് വ്യക്തമാക്കി വിജിലന്‍സും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഇഡി അന്വേഷണത്തിന് എതിരെ നേരത്തെ കെ ബാബു ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും തിരിച്ചടിയായിരുന്നു ഫലം. നിലവില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം കോടതി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics