
വയോധികയെ സംരക്ഷിക്കാന് മക്കള് തയ്യാറാകുന്നില്ലെന്ന് നാട്ടുകാര് ആരോപിക്കുന്നു

News Now
PM Internship Scheme: ഹോട്ടൽ മാനേജ്മെന്റ് യോഗ്യതയുണ്ടോ?, കൊച്ചി 'വിവാന്ത'യിൽ പരിശീലനം നേടാം

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ച കേസ്; കസ്റ്റഡിയിലായ വയനാട് സ്വദേശിനിയായ നഴ്സിനെ വിട്ടയച്ചു

സിനിമയില് പോകണ്ടെന്ന് പറഞ്ഞ നാട്ടുകാരുണ്ട്, ഇപ്പോള് നാട് അറിയപ്പെടുന്നത് എന്റെ പേരില്: കൈലാഷ്

ഡിഗ്രി മതി, 327 ഒഴിവുകൾ; വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി നേടാം

തിരുവനന്തപുരം: സംരക്ഷിക്കാന് ആളില്ലാത്തതിനാല് വീടിനു മുകളില് നിന്നും ചാടി ജീവനൊടുക്കാന് ശ്രമിച്ച് വയോധിക. തിരുവനന്തപുരം വര്ക്കലയിലാണ് സംഭവം. വീട്ടില് ഒറ്റയ്ക്ക് താമസിച്ചിരുന്ന 82കാരിയായ വോലാന്കോണം സ്വദേശി സുധയാണ് ഇന്നു രാവിലെ വീടിന്റെ സണ്ഷെയ്ഡില് നിന്നും ചാടാനൊരുങ്ങിയത്. നാട്ടുകാരും ജനപ്രതിനിധികളും എത്തി പിന്തിരിപ്പിച്ചു.
വയോധികയെ സംരക്ഷിക്കാന് മക്കള് തയ്യാറാകുന്നില്ലെന്ന് നാട്ടുകാര് ആരോപിക്കുന്നു. വൃദ്ധയ്ക്ക് മൂന്നു മക്കളാണുള്ളത്. സംരക്ഷിച്ചുകൊണ്ടിരുന്ന മകന് മരിച്ചു. മറ്റു രണ്ടുപേരും സംരക്ഷിക്കുന്നില്ലെന്നാണ് നാട്ടുകാര് പറയുന്നത്. നാട്ടുകാരാണ് ഭക്ഷണം കൊടുക്കുന്നതെന്നും, വൃദ്ധ ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായെന്നും സമീപവാസികള് പറയുന്നു.
വൃദ്ധ താമസിക്കുന്ന വീട് മരിച്ചുപോയ മകന് പണയം വെച്ചിരുന്നു. വീട് ഇപ്പോള് ജപ്തിയുടെ വക്കിലാണെന്നും സമീപവാസികള് പറയുന്നു. മക്കള് സംരക്ഷിക്കാത്ത വിവരം നേരത്തെ പഞ്ചായത്തിന് മുന്നില് എത്തിയിരുന്നു. പൊലീസ് സ്ഥലത്തെത്തി. വൃദ്ധയെ സംരക്ഷിക്കാന് സര്ക്കാര് തലത്തില് നടപടി ഉണ്ടാകണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടിട്ടുണ്ട്.
Summary
Elderly woman tries to jump from the top of the house
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


തുടര്ച്ചയായി വൈദ്യുതി മുടങ്ങി; ഓക്സിജന് കിട്ടാതെ വയോധിക മരിച്ചു

മോഡലിങിന് മക്കള് തടസ്സമെന്ന് നിവേദ്യ; ഫോണ് ഉപയോഗത്തില് ദമ്പതികള് സ്ഥിരം വഴക്ക്; ഇരട്ടക്കൊലപാതകത്തില് അമ്മയുടെ മൊഴി

