മൂത്രനാളിയില്‍ മൂന്നുമീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍; 25കാരന് അപൂര്‍വ ശസ്ത്രക്രിയ

ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ യുവാവ് സ്വയം കുത്തിക്കയറ്റുകയായിരുന്നു.

Electric wire removal surgery saved a young man
മൂത്രനാളിയില്‍ മൂന്നുമീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍
Edited by :Amal Joy
Last Updated :29 ജൂലൈ 2025, 11:04 pm IST

തിരുവനന്തപുരം: ഇരുപത്തഞ്ചുകാരന്റെ മൂത്രനാളിയില്‍ മൂന്നുമീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. ഇലക്ട്രിക് വയര്‍ പല കഷണങ്ങളായി മുറിച്ചാണ് യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.

ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ യുവാവ് സ്വയം കുത്തിക്കയറ്റുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ഇലക്ട്രിക് വയര്‍ മൂത്രസഞ്ചിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എന്തിനാണ് യുവാവ് ഇങ്ങനെ ചെയ്തതെന്ന കാരണം വ്യക്തമല്ല. ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നു.

യുവാവിന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. യൂറോളജി വിഭാഗം പ്രഫസര്‍ ഡോ.പി. ആര്‍.സാജു, അസി. പ്രഫസര്‍ ഡോ.സുനില്‍ അശോക്, സീനിയര്‍ റസിഡന്റുമാരായ ഡോ. ജിനേഷ്, ഡോ.അബു അനില്‍ ജോണ്‍, ഡോ.ഹരികൃഷ്ണന്‍, ഡോ. ദേവിക, ഡോ. ശില്‍പ, അനസ്തീസിയ വിഭാഗം അസി. പ്രഫസര്‍ ഡോ. അനീഷ്, സീനിയര്‍ റസിഡന്റ് ഡോ. ചിപ്പി എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി.

News Now

Summary

Electric wire removal surgery saved a young man's life in Thiruvananthapuram: A rare surgery was performed at Thiruvananthapuram Medical College Hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates