തുമ്പിക്കൈ അറ്റുപോയ നിലയില്‍ കുട്ടിയാന; നൊമ്പരക്കാഴ്ച

അതിരപ്പിള്ളി പ്ലാന്റേഷന്റെ എണ്ണപ്പനത്തോട്ടത്തിലാണ് കുട്ടിയാനയെ കണ്ടെത്തിയത്

തുമ്പിക്കൈ ഇല്ലാതെ കുട്ടിയാന/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
Last Updated :20 January 2024, 9:15 am IST
Edited by :migrator

തൃശൂര്‍: അതിരപ്പിള്ളിയില്‍ തുമ്പിക്കൈ മുറിഞ്ഞുപോയ നിലയില്‍ കുട്ടിയാനയെ കണ്ടെത്തി. അതിരപ്പിള്ളി പ്ലാന്റേഷന്റെ എണ്ണപ്പനത്തോട്ടത്തിലാണ് കുട്ടിയാനയെ കണ്ടെത്തിയത്. അഞ്ച് ആനകള്‍ അടങ്ങുന്ന കൂട്ടത്തിലാണ് കുട്ടിയാനയുള്ളത്. 

ഏഴാറ്റുമുഖം മേഖലയില്‍ ചൊവ്വാഴ്ച ഇറങ്ങിയ ആനക്കൂട്ടത്തിലാണ് അമ്മയാനയോടൊപ്പം തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനയെ കണ്ടത്. ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ, അപകടത്തിലോ, എന്തെങ്കിലും കുടുക്കിലോ പെട്ട് തുമ്പിക്കൈ അറ്റുപോയതാണോ എന്ന് വ്യക്തമല്ല.

നാട്ടുകാരനായ സജില്‍ ആണ് ആനക്കുട്ടിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വിവരം അറിയിച്ചിട്ടുണ്ട്. തുമ്പിക്കൈ ഇല്ലാതെ ആനക്കുട്ടിക്ക് ജീവിക്കാനാകുമോ എന്ന ആശങ്കയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now