
രാത്രിയില്‍ പൊലീസ് സ്റ്റേഷന് 'സന്ദര്‍ശിച്ച്' അമ്മയും കുഞ്ഞും, പിന്നെ സംഭവിച്ചത്- വീഡിയോ
ബുധനാഴ്ച രാത്രിയാണ് സംഭവം
പൊലീസ് സ്റ്റേഷന് സന്ദര്‍ശിക്കാന്‍ എത്തി അമ്മയാനയും കുട്ടിയാനയും. പറമ്പിക്കുളം പൊലീസ് സ്റ്റേഷനിലാണ് കഴിഞ്ഞദിവസം രാത്രി പത്തരയോടെ ആനകള്‍ എത്തിയത്. പൊലീസ് സ്റ്റേഷനിലെത്തിയ ആനകളുടെ വീഡിയോ കേരള പൊലീസാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. പൊലീസ് സ്റ്റേഷനു മുന്നില്‍ അടച്ചിട്ടിരുന്ന ഇരുമ്പുവാതില്‍ തുറക്കാനായിരുന്നു അമ്മയാനയുടെ ശ്രമം. അമ്മയ്ക്കരികിലായി കുട്ടിയാനയും നിലയുറപ്പിച്ചു. വാതില്‍ തുമ്പിക്കൈകൊണ്ട് തട്ടി തുറക്കാന്‍ ശ്രമിച്ചച്ചെങ്കിലും നടന്നില്ല. ആന വാതില്‍ തുറന്ന് അകത്തുകടക്കാന്‍ ശ്രമിക്കുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും പരിഭ്രമിച്ചു. തറ ചവിട്ടിപ്പൊളിച്ചും ഇരുമ്പുവാതില്‍ വളച്ചുമൊക്കെ ചില്ലറ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയാണ് അമ്മയും കുഞ്ഞും മടങ്ങിയത്. പറമ്പിക്കുളം വന്യജീവി സങ്കേതത്തില്‍ നിന്നെത്തിയതാണ് ആനകള്‍.
പൊലീസ് സ്റ്റേഷനിലെത്തിയ ആനകള്‍ അരമണിക്കൂറോളം അവിടെ ചുറ്റിത്തിരിഞ്ഞ ശേഷമാണ് മടങ്ങിയത് . പറമ്പിക്കുളം പൊലീസ് സ്റ്റേഷനില്‍ എത്തിയ അമ്മയും കുഞ്ഞും ചെയ്തതെന്തന്നറിയാന് വിഡിയോ കാണുക എന്ന അടിക്കുറിപ്പോടെയാണ് കേരള പൊലീസ് ഈ വിഡിയോ പങ്കുവച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
