
ഇ പി ജയരാജന് ആരോഗ്യ പ്രശ്നം, ആയുര്‍വേദ ചികിത്സയില്‍; വിട്ടുനിന്നതില്‍ വിശദീകരണവുമായി ജില്ലാ സെക്രട്ടറി
പുഷ്പാര്‍ച്ചനയില്‍ ഇപി ജയരാജന് പങ്കെടുക്കുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്

കണ്ണൂര്‍: ചടയന്‍ ഗോവിന്ദന് അനുസ്മരണ പരിപാടിയില്‍ നിന്നും ഇപി ജയരാജന് വിട്ടു നിന്നതില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. ഇ പി ജയരാജന് ആരോഗ്യപ്രശ്നമുണ്ട്. അദ്ദേഹം ആയുര്‍വേദ ചികിത്സയിലാണ്. അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നുവെന്നും എം വി ജയരാജന് വിശദീകരിക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിലാണ് ചടയന്‍ അനുസ്മരണ പരിപാടി നടന്നത്. ഇവിടെ പുഷ്പാര്‍ച്ചനയില്‍ കേന്ദ്രക്കമ്മിറ്റി അംഗമായ ഇപി ജയരാജന് പങ്കെടുക്കുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പരിപാടിയില്‍ ഇപി ജയരാജന്റെ അസ്സാന്നിധ്യം വാര്‍ത്തയായതോടെയാണ് ജില്ലാ സെക്രട്ടറി വിശദീകരണവുമായി രംഗത്തു വന്നത്.
സ്മൃതി മണ്ഡപത്തില്‍ സിപിഎം പി ബി അംഗം എ വിജയരാഘവന്, ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്, മുന്‍ എംഎല്‍എ ടിവി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ പി ജയരാജന് കടുത്ത അതൃപ്തിയിലാണ്. അതിന് ശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനോ ഇ പി ജയരാജന് തയ്യാറായിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് 31 നാണ് ഇപി ജയരാജനെ മാറ്റി, പകരം ടി പി രാമകൃഷ്ണനെ ഇടതു മുന്നണി കണ്‍വീനറായി നിശ്ചയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോഗ്യ ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്

Related News


പ്രതിഷേധം ആളിക്കത്തി ജന്തർ മന്തർ, വാട്സാപ്പിലെ സന്ദേശം ഡിലീറ്റ് ചെയ്ത് ശ്രീലേഖ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

