
ജനവാസ മേഖലയെ വിറപ്പിച്ച് സ്വൈരവിഹാരം; ഒടുവിൽ പുലി കെണിയിൽ വീണു
ജനവാസ മേഖലയെ വിറപ്പിച്ച് സ്വൈരവിഹാരം; ഒടുവിൽ പുലി കെണിയിൽ വീണു
ടെലിവിഷൻ ദൃശ്യം
Last Updated :20 January 2024, 8:51 am IST
പത്തനംതിട്ട: ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി ഒടുവിൽ കെണിയിൽ വീണു. കോന്നി കൊച്ചുക്കോയിക്കൽ വിളക്കുപാറയിലാണ് പുലിയെ കെണിയിലാക്കിയത്. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ജനവാസ മേഖലയിൽ പുലി ഇറങ്ങിയതോടെ ഭീതിയിലായിരുന്നു ആളുകൾ. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ മാസം 25നാണ് വനം വകുപ്പ് കെണി വച്ചത്.
കൂട്ടിലകപ്പെട്ട പുലിയുടെ ആരോഗ്യ സ്ഥിതി മൃഗ ഡോക്ടർമാർ പരിശോധിക്കും. അതിനു ശേഷം കാട്ടിലേക്ക് തുറന്നു വിടാനാണ് തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും


