പരിശോധനയിൽ സുജിത് മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നു കണ്ടെത്തി. പിന്നാലെ സുജിത്തിനെ കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

രു​ഗ്മിണി, സുജിത്
Last Updated :20 January 2024, 9:26 am IST

News Now

കാസർക്കോട്: മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നിലേശ്വരം കണിച്ചിറയിലെ രു​ഗ്മിണി (63) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ സുജിത്തിനെ കസ്റ്റഡിയിൽ എടുത്തു. 

പരിശോധനയിൽ സുജിത് മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നു കണ്ടെത്തി. പിന്നാലെ സുജിത്തിനെ കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 

സുജിത് അമിതമായി ഫോൺ ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെയാണ് ആക്രമണം. വ്യാഴാഴ്ചയാണ് രു​ഗ്മണിയെ സുജിത് ആക്രമിച്ചത്. അടിയേറ്റ് രു​ഗ്മിണിക്കു ​ഗുരുതരമായി പരിക്കേറ്റു. 

പരിയാരം മെഡിക്കൽ കോ​ളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രു​ഗ്മിണി. ഇന്നാണ് മരണം സംഭവിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates