
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. 12 പേരുടെ മരണം സ്ഥിരീകരിച്ചു. എട്ട് പേരുടെ നില അതീവ ഗുരുതരം. നാല്‍പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്‌ഫോടനം ഉണ്ടായി. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി . ആറ് പേരുടെ നില അതീവ ഗുരുതരമാണ്.
നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.പ്രദേശത്ത് ചില ആളുകളുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.
സ്ഫോടനത്തെ തുടർന്ന് നിർമാണ കേന്ദ്രത്തിൽ തീപിടിത്തവും പരിഭ്രാന്തിയും ഉണ്ടായി. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയും വീണ്ടും സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ രക്ഷാപ്രവർത്തകർ ഏറെ ജാഗ്രതയോടെയാണ് നീങ്ങിയത്. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കപ്പുറവും കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ചാവക്കാട് വടക്കൻ മേഖലയിലും സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പടക്ക നിർമാണത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച ഉണ്ടായോയെന്നത് ഉൾപ്പെടെ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്കയും ജാഗ്രതയും തുടരുകയാണ്.
Summary
Thrissur Pooram 2026: Explosion at fireworks factory during Thrissur Pooram preparations; several workers suffer burns
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





