യുവാക്കള്‍ തട്ടിക്കൊണ്ടു പോകുകയാണെന്ന് പറഞ്ഞു യുവതി ബഹളം വച്ചതോടെ നാട്ടുകാര്‍ വാഹനം തടഞ്ഞുവച്ച് പൊലീസിനെ അറിയിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST

News Now

തൊടുപുഴ: മദ്യലഹരിയില്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയ മൂന്നംഗസംഘത്തെ തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. ഒരു യുവതിയും രണ്ട് യുവാക്കളുമാണ് പിടിയിലായത്.  വെള്ളത്തൂവല്‍ സ്വദേശി ജോബി, ആലപ്പുഴ സ്വദേശി പ്രവീണ്‍ രാജ് എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.
 
ശനിയാഴ്ച രാത്രി 9.30നാണ് കേസിനാസ്പദമായ സംഭവം. റിസോര്‍ട്ടില്‍നിന്ന് ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങുന്നതിന് ഇവര്‍ കാറില്‍ അടിമാലിക്ക് പോയി. കല്ലാര്‍ ഭാഗത്ത് എത്തിയപ്പോള്‍ കാര്‍ തകരാറിലായി. ഇതോടെ യുവാക്കള്‍ തട്ടിക്കൊണ്ടു പോകുകയാണെന്ന് പറഞ്ഞു യുവതി ബഹളം വച്ചതോടെ നാട്ടുകാര്‍ വാഹനം തടഞ്ഞുവച്ച് പൊലീസിനെ അറിയിച്ചു.  അടിമാലിയില്‍നിന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു. സംഘം മദ്യലഹരിയിലാണെന്നു കണ്ടെത്തി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുരിശുപാറയിലെ റിസോര്‍ട്ടില്‍ എത്തി തെളിവെടുപ്പ് നടത്തി.

പിടിയിലായവര്‍ എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ലഹരി വിട്ടതോടെ താന്‍ തമാശപറഞ്ഞതാണെന്ന് യുവതി മൊഴി നല്‍കി. വൈദ്യപരിശോധനയ്ക്ക് ശേഷം യുവാക്കള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates