
നടി രമ്യ സുരേഷിന്റെ പേരില്‍ വാട്‌സ്ആപ്പില്‍ വ്യാജ വീഡിയോ; ഷെയര്‍ ചെയ്തവരും ഗ്രൂപ്പ് അഡ്മിനും കുടുങ്ങും
വിഡിയോ പ്രചരിപ്പിച്ച വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിൻ, വിഡിയോ ഷെയർ ചെയ്തവർ എന്നിവരെ കുറിച്ച് വിവരങ്ങൾ ലഭിച്ചതായി സൂചന
ആലപ്പുഴ: നടി രമ്യ സുരേഷിന്റെ പേരിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സൈബർ പൊലീസ്. വിഡിയോ പ്രചരിപ്പിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ, വിഡിയോ ഷെയർ ചെയ്തവർ എന്നിവരെ കുറിച്ച് വിവരങ്ങൾ ലഭിച്ചതായി സൂചന.
വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രമേശ് ചെന്നിത്തല എംഎൽഎ മുഖേന ഡിജിപിക്കും മുഖ്യമന്ത്രിക്കും രമ്യാ സുരേഷ് പരാതി നൽകി. ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ തന്റെ ചിത്രങ്ങൾ സഹിതം ചിലർ മറ്റൊരാളുടെ നഗ്ന വിഡിയോ പ്രചരിപ്പിച്ചുവെന്നാണ് രമ്യ സുരേഷ് പരാതിയിൽ പറയുന്നത്.
വിഡിയോയിൽ രമ്യയുമായി സാദൃശ്യമുള്ള മറ്റൊരു പെൺകുട്ടിയുടെ ദൃശ്യങ്ങളാണുണ്ടായിരുന്നത്. ജില്ലാ പൊലീസ് മേധാവി പരാതി സൈബർ സെല്ലിനു കൈമാറി. തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുടെ വിഡിയോ ആണ് തന്റെ പേരിൽ പ്രചരിപ്പിച്ചതെന്നു സൂചന ലഭിച്ചതായി രമ്യ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

