കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നു പരാതിപ്പെട്ട് മൂന്ന് യുവതികൾ പരാതി നൽകി

അനസ് അൻസാരി
Last Updated :20 January 2024, 8:59 am IST

News Now

കൊച്ചി: കൊച്ചിയിലെ പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി. വൈറ്റിലയിലുള്ള അനസ് അൻസാരി പാർലർ ഉടമ 
അനസിനെതിരെയാണ് പരാതി. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നു പരാതിപ്പെട്ട് മൂന്ന് യുവതികൾ സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകി. 

എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയാണ് ഇയാൾ. ഒരാഴ്ചമുമ്പ് മേക്കപ്പ് ആ‌ർട്ടിസ്റ്റിനെതിരെ യുവതികൾ മീ ടു പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു പറഞ്ഞു. 

മേക്കപ്പ് ചെയ്യുന്നതിനിടെ അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിച്ചെന്നും അനുവാദമില്ലാതെ മേല്‍വസ്ത്രം ഊരിമാറ്റിയെന്നും മീ ടു പോസ്റ്റില്‍ പറയുന്നു. സ്തനങ്ങള്‍ക്ക് ചുറ്റും ഫൗണ്ടേഷന്‍ ഇടുന്നതിന്റെ ഭാഗമായി ബ്രഷുപയോഗിച്ച് അലോസരപ്പെടുത്തിയെന്നും പിന്നീട് മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ചെന്നും ആരോപണങ്ങളില്‍ പറയുന്നു. 

വിവാഹത്തിന്റെ ട്രയല്‍ മേക്കപ്പിന് പോയപ്പോള്‍ ശരീരത്തില്‍ കടന്നുപിടിച്ച് മസ്സാജ് ചെയ്‌തെന്നും ഇതോടെ മേക്കപ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ട് ബുക്കിങ് ക്യാന്‍സല്‍ ചെയ്‌തെന്നുമാണ് മറ്റൊരു പെണ്‍കുട്ടിയുടെ ആരോപണം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സ്ത്രീകള്‍ ആരോപണമുന്നയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates