
പാളം മുറിച്ചു കടക്കുന്നതിനിടെ അപകടം; അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു
മലപ്പുറം താനൂരിൽ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:56 am IST
മലപ്പുറം; റെയിവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി അച്ഛനും മകളും മരിച്ചു. തലക്കടത്തൂർ സ്വദേശി അസീസ് (42), മകൾ അജ് വ മർവ (10) എന്നിവരാണ് മരിച്ചത്. മലപ്പുറം താനൂരിൽ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.
താനൂർ- തിരൂർ റെയിൽ വേ സ്റ്റേഷനുകൾക്ക് ഇടയിൽ വച്ചായിരുന്നു ദാരുണസംഭവം. പാളം മുറിച്ചു കടക്കുന്നതിനിടെ മദ്രാസ് മെയിൽ ഇടിക്കുകയായിരുന്നു. അസീസ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അജ് വയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം



