
പുഴ കാണാൻ പോയി, കാൽതെറ്റി വെള്ളത്തിൽ വീണു; 13കാരി മുങ്ങി മരിച്ചു
അപകടം മാതാപിതാക്കള്‍ക്കൊപ്പം ബന്ധു വീട്ടില്‍ എത്തിയപ്പോള്‍

തൃശൂർ: പുഴ കാണാൻ പോയ 13 കാരി കാൽതെറ്റി വെള്ളത്തിൽ വീണു മരിച്ചു. കുട്ടി മാതാപിതാക്കൾക്കൊപ്പം ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് ദാരുണ സംഭവം. കല്ലേറ്റുംകര ചെമ്പോത്ത് പറമ്പിൽ ഹാഷിം- അജി ദമ്പതികളുടെ മകൾ ഫാത്തിമ തസ്നീം ആണു മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം.
കൊടകര മറ്റത്തൂർകുന്നിലെ ബന്ധു വീട്ടിലാണ് കുടുംബം രാവിലെ എത്തിയത്. അതിനിടെയാണ് കുട്ടി പുഴ കാണാൻ പോയതും അപകടത്തിൽപ്പെട്ടതും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അഗ്നിശമന സേന എത്തുന്നതിനു മുൻപേ നാട്ടുകാർ കുട്ടിയെ മുങ്ങി എടുത്തു. പിന്നാലെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഇരിങ്ങാലക്കുട ഗവൺമെന്റ് ഹൈസ്കൂളിലെ 9ാം ക്ലാസ് വിദ്യാർഥിയാണ് ഫാത്തിമ. സംസ്കാരം പിന്നീട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്




