ഇന്ന് ആശ്വാസത്തിന്റെ കണക്കുകൾ; 19,622 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 

ഇന്ന് ആശ്വാസത്തിന്റെ കണക്കുകൾ; 19,622 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,622 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂർ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസർക്കോട് 359 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,13,92,529 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 62 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,436 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1061 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 3164, എറണാകുളം 2268, കോഴിക്കോട് 1869, പാലക്കാട് 1082, തിരുവനന്തപുരം 1596, കൊല്ലം 1610, മലപ്പുറം 1458, ആലപ്പുഴ 1445, കണ്ണൂർ 1111, കോട്ടയം 950, പത്തനംതിട്ട 624, ഇടുക്കി 497, വയനാട് 414, കാസർക്കോട് 348 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

63 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 14, കൊല്ലം 9, തൃശൂർ, പാലക്കാട് 7 വീതം, വയനാട്, കാസർഗോഡ് 5 വീതം, പത്തനംതിട്ട, ആലപ്പുഴ 4 വീതം, എറണാകുളം 3, തിരുവനന്തപുരം, കോഴിക്കോട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,563 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1409, കൊല്ലം 2595, പത്തനംതിട്ട 775, ആലപ്പുഴ 1246, കോട്ടയം 1601, ഇടുക്കി 559, എറണാകുളം 2477, തൃശൂർ 2662, പാലക്കാട് 2392, മലപ്പുറം 2757, കോഴിക്കോട് 2404, വയനാട് 680, കണ്ണൂർ 615, കാസർക്കോട് 391 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,09,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,96,317 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,39,097 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,08,271 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 30,826 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2641 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now