'കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍'; സാമ്പത്തിക പ്രതിസന്ധിയില്‍ യുഡിഎഫ് ധവളപത്രം, ഇന്ന് പുറത്തിറക്കും 

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കാന്‍ യുഡിഎഫ്

പിണറായി വിജയന്‍ , വി ഡി സതീശന്‍/ ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:16 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കാന്‍ യുഡിഎഫ്. 'കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍' എന്ന തലക്കെട്ടോടെയാണ് ധവളപത്രം വൈകീട്ട് പുറത്തിറക്കുന്നത്.

ധൂര്‍ത്തും അഴിമതിയും വിലക്കയറ്റവും കേരളത്തെ തകര്‍ത്തെന്ന് കുറ്റപ്പെടുത്തി കൊണ്ടാണ് യുഡിഎഫ് ധവളപത്രം ഇറക്കാന്‍ പോകുന്നത്. കേരള ബജറ്റ് മൂന്നാം തീയതിയാണ്. ഇതിന് മുന്‍പ് കേരളത്തിന്റെ ധനസ്ഥിതി ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ധവളപത്രം ഇറക്കുന്നത്. 

3419 കോടി രൂപ മാത്രമാണ് കിഫ്ബിയുടെ അക്കൗണ്ടിലുള്ളത്. അങ്ങനെയെങ്കില്‍ 50,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് സര്‍ക്കാരിന് എങ്ങനെയാണ് പറയാന്‍ സാധിക്കുക എന്ന് യുഡിഎഫ് ചോദിക്കുന്നു. ഇത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്നും ധവളപത്രത്തില്‍ കുറ്റപ്പെടുത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now