ചേർത്തല മാർക്കറ്റിലെ തുണിക്കടയിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്‌ടം

പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്

അ​ഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്‌ക്കുന്നു/ ടെലിവിഷൻ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:24 am IST

ആലപ്പുഴ: ചേർത്തല മാർക്കറ്റിൽ വൻ തീപിടിത്തം. നടക്കാവ് റോഡിൽ പ്രവർത്തിക്കുന്ന  ദാമോദർ പൈ എന്ന തുണിക്കടയിലാണ് പുലർച്ചെ മൂന്നരയോടെ തീപിടിത്തമുണ്ടായത്.

അപകടത്തിൽ കടയുടെ ഇരുനിലകളും പൂർണമായും കത്തി നശിച്ചു.  അഞ്ച് യൂണിറ്റ് അ​ഗ്നിശമന സേന സ്ഥലത്തെത്തി. തീ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നാണ് അധികൃതർ അറിയിക്കുന്നത്.

കോടികളുടെ നാശനഷ്‌ടമുണ്ടായെന്നാണ് പ്രഥമിക വിലയിരുത്തൽ. ഷോർട്ട്‌സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now