ഫർണിച്ചർ കടയ്ക്ക് തീ പിടിച്ചു; രക്ഷപ്പെടാൻ ബാത്ത്‌റൂമിൽ കയറിയ ഉടമയേയും കുടുംബത്തെയും പുറത്തെത്തിച്ച് ഫയർഫോഴ്‌സ് 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST

News Now

കൊച്ചി: തൃപ്പൂണിത്തുറ പേട്ടയ്ക്ക് സമീപം ഫർണിച്ചർ കടയ്ക്ക് തീ പിടിച്ചു. അപകടത്തിൽ ഒരാൾ ​ഗുരുതരാവസ്ഥയിലായി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പഴയ ഫർണ്ണിച്ചറുകൾ വിൽക്കുന്ന കടയിലാണ് തീ പിടിത്തമുണ്ടായത്. ഒരു വാഹനവും കത്തി നശിച്ചു.

തൃപ്പൂണിത്തുറ സ്വദേശി ബഷീറിന്റെ കടക്കാണ് തീ പിടിച്ചത്. കടയോടനുബന്ധിച്ചുള്ള രണ്ട് നില വീട്ടിൽ തന്നെയാണ് ബഷീറും കുടുംബവും താമസിച്ചിരുന്നത്. 

തീയിൽ നിന്ന് രക്ഷപ്പെടാൻ ബാത്ത്‌റൂമിൽ കയറിയ കുടുംബത്തെ ഫയർഫോഴ്‌സ് എത്തി രണ്ടാം നിലയിൽ നിന്ന് വെന്റിലേറ്റർ തകർത്താണ് പുറത്തെത്തിച്ചത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates