
പെട്രോള്‍ പമ്പില്‍ തീപിടിത്തം; ഒഴിവായത് വന്‍ അപകടം
ഫയർഫോഴ്സിന്റെയും പമ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും അവസരോചിത ഇടപെടൽ കാരണം തീ പടർന്നു പിടിക്കാതെ വൻ ദുരന്തം ഒഴിവായി

കോഴിക്കോട്: വടകരയ്ക്കടുത്ത തിരുവള്ളൂരിലെ ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പിൽ തീപിടിത്തം. വൈകീട്ട് ആറരയോടെയാണ് തിരുവള്ളൂർ ടൗണിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൻ്റെ മുൻഭാഗത്ത് സ്ഥാപിച്ച സൈൻ ബോർഡിൽ തീ ആളി പടർന്നത്.
ഫയർഫോഴ്സിന്റെയും പമ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും അവസരോചിത ഇടപെടൽ കാരണം തീ പടർന്നു പിടിക്കാതെ വൻ ദുരന്തം ഒഴിവായി. അപകട സമയത്ത് നിരവധി വാഹനങ്ങൾ ഇന്ധനം നിറക്കാനായി പമ്പിലുണ്ടായിരുന്നു.
പെട്രോൾ പമ്പിൻ്റെ ലൈറ്റ് ഘടിപ്പിച്ച സൈൻ ബോർഡിൽ നിന്ന് വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വടകരയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പമ്പ് ജീവനക്കാരും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ ശ്രമകരമായി തീയണച്ചു. ഒന്നരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിലൂടെ രാത്രി എട്ടുമണിയോടെയാണ് തീ കെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

