രണ്ട് മുറികളുള്ള കടയിൽ മിക്കയിടത്തും തീപിടിച്ച് കറുത്ത പുക ഉയർന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:23 am IST

News Now


തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിപ്പാലത്ത് ആക്രിക്കടയിൽ തീപിടിത്തം. കടയിൽ പഴയ ന്യൂസ്‌പേപ്പറുകളും ആക്രി അവശിഷ്‌ടങ്ങളും കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. നാല് ഫയർ ഫോഴ്‌സ് യൂണിറ്റുകളുമായി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. പ്രദേശത്ത് വലിയ തോതിൽ പുക ഉയരുന്നുണ്ട്. 

തീപടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. രണ്ട് മുറികളുള്ള കടയിൽ മിക്കയിടത്തും തീപിടിച്ച് കറുത്ത പുക ഉയർന്നിരിക്കുകയാണ്. ആക്രിക്കടയുടെ തൊട്ടടുത്തായി മൂന്ന് നില കെട്ടിടമുള്ളതിനാൽ തീ അവിടേക്ക് പടർന്ന് പിടിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ചെയ്യുകയാണ് ഫയർ ഫോഴ്‌സ് സംഘം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates