
News Now
കോഴിക്കോട് - പാലക്കാട് ദേശീയപാത 966-ല്‍ ഗതാഗത നിയന്ത്രണം

'കുലപതിയെന്ന് വിളിച്ചാല്‍ മാത്രം പോര, മധുവിന് ഫാല്‍ക്കെ നല്കി ആദരിക്കണം'; സുരേഷ് ഗോപിയോട് ആരാധകര്‍

കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍, സെന്‍സെക്സ് 650 പോയിന്റ് കുതിച്ചു; ഐടി സൂചികയില്‍ റാലി

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ; 10 വേദികൾ

കോഴിക്കോട്: കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം. ചെരിപ്പ് കമ്പനിക്കാണ് തീ പിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ആണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരുക്കുകളില്ല.
മാര്‍ക് എന്ന ചെരിപ്പ് കമ്പനിക്കാണ് തീപിടിച്ചത്. ബിനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ആദ്യം ഒരു പൊട്ടിത്തെറി ശബ്ദം കേട്ടെന്നും പിന്നാല തീപിടിത്തമുണ്ടായെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. അന്‍പതോളം അതിഥി തൊഴിലാളികള്‍ കെട്ടിടത്തിലുണ്ടായിരുന്നു. തീപിടിത്തമുണ്ടായപ്പോള്‍ തന്നെ ഇവർക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞതിനാല്‍ ദുരന്തം ഒഴിവായി. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
8 ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


