മുള്ള് നീക്കാനായി ആദ്യം നടത്തിയ ശസ്ത്രക്രിയക്ക് ശേഷം സ്‌കാന്‍ ചെയ്തപ്പോള്‍ മുള്ള് പൂര്‍ണമായും പോയിട്ടില്ലെന്ന് കണ്ടെത്തി

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:01 am IST

News Now

ശാസ്താംകോട്ട: തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയായ വയോധിക മരിച്ചു. രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയയായ വടക്കന്‍ മൈനാഗപ്പള്ളി മഠത്തില്‍ വടക്കതില്‍ നബീസബീവി(78)ആണ് മരിച്ചത്. 

ഏതാനും ദിവസം മുന്‍പ് ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങിയത്. ആദ്യം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു. പിന്നാലെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.. 

മുള്ള് നീക്കാനായി ആദ്യം നടത്തിയ ശസ്ത്രക്രിയക്ക് ശേഷം സ്‌കാന്‍ ചെയ്തപ്പോള്‍ മുള്ള് പൂര്‍ണമായും പോയിട്ടില്ലെന്ന് കണ്ടെത്തി. ഇതേ ഭാഗത്ത് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി മുള്ള് പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ ശസ്ത്രക്രിയയോടെ ആരോഗ്യനില വഷളാവുകയും മരിക്കുകയുമായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates