
മത്സരിക്കാന്‍ കച്ചകെട്ടി 5 എംപിമാര്‍, പിന്‍വാങ്ങുമെന്ന് ഒരു വിഭാഗം; കോണ്‍ഗ്രസില്‍ ചര്‍ച്ച നീളുന്നു
എംപിമാരെ മത്സരിപ്പിക്കുന്നതില്‍ കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നാണ് സൂചന

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിലെ അഞ്ച് എംപിമാര്‍ ഹൈക്കമാന്‍ഡിനെ താല്‍പ്പര്യം അറിയിച്ചു. കെ സുധാകരന്, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, എം കെ രാഘവന് എന്നിവരാണ് താല്‍പ്പര്യം അറിയിച്ചത്. കെസി വേണുഗോപാല്‍ മത്സരിക്കുമെന്നും അഭ്യൂഹമുയര്‍ന്നിരുന്നു. എംപിമാരെ മത്സരിപ്പിക്കുന്നതില്‍ കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നാണ് സൂചന.
എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് ബെന്നി ബഹനാന് എംപി അറിയിച്ചിട്ടുണ്ട്. എംപിമാര്‍ മത്സരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍വാങ്ങുമെന്ന് ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. എംപിമാര്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഇന്ന് ചേരുന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായേക്കില്ല. മുന്‍മന്ത്രി ജി സുധാകരന് സിപിഎം നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന സാഹചര്യത്തില്‍, അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും ചര്‍ച്ചയുണ്ടായേക്കില്ല.
എംപിമാര്‍ മത്സരിക്കണോയെന്നതില്‍ ഹൈക്കമാന്‍ഡാകും അന്തിമ തീരുമാനം കൈക്കൊള്ളുക. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനായി വൈകീട്ട് അഞ്ചു മണിക്കാണ് മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് സ്ക്രീനിങ് കമ്മിറ്റി ചേരുന്നത്. കേരളത്തിലെ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. 50 സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.
നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികള്‍ വരുമെന്ന് ഉറപ്പാണ്. പെരുമ്പാവൂര്‍, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളിലെ സിറ്റിങ്ങ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കണോയെന്നതില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച തുടരുകയാണ്. എല്‍ദോസ് കുന്നപ്പള്ളി, ഐസി ബാലകൃഷ്ണന് എന്നിവര്‍ക്കെതിരെ കേസുകളുള്ളതാണ് വീണ്ടും മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും ചര്‍ച്ച നടക്കുന്നത്. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിയും സുല്‍ത്താന്‍ ബത്തേരിയില്‍ ഐസി ബാലകൃഷ്ണനും വീണ്ടും മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

Summary
Five Congress MPs have expressed their interest to the high command to contest the assembly elections.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



