ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി; വരവ് 5 കോടി, കൂട്ടത്തിൽ നിരോധിച്ച നോട്ടുകളും
കേന്ദ്ര സർക്കാർ പിൻവലിച്ച 141 നോട്ടുകളാണ് ഭണ്ഡാരത്തിൽ ലഭിച്ചത്

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി. 5,21,68,713 രൂപ ഭണ്ഡാര വരവായി ലഭിച്ചു. ഇതോടൊപ്പം രണ്ട് കിലോ 526 ഗ്രാം 200 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു.18 കിലോ 380ഗ്രാം വെള്ളിയും ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ മാസങ്ങളിലെ പോലെ ഇത്തവണയും നിറയെ നിരോധിച്ച നോട്ടുകളും കിട്ടി. കേന്ദ്ര സർക്കാർ പിൻവലിച്ച 141 നോട്ടുകളാണ് ഭണ്ഡാരത്തിൽ ലഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിൽ 2000 ന്‍റെ 47 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 18 നോട്ടുകളും അഞ്ഞൂറിന്‍റെ 76 നോട്ടുകളുമുണ്ടായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT
വിഴിഞ്ഞം സമരം; ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകള്‍ പിന്‍വലിച്ചു
സിഎസ്ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഇത്തവണത്തെ എണ്ണൽ ചുമതല. ഇ-ഭണ്ഡാര വരവ് 7.22 ലക്ഷം രൂപയാണെന്നും ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം കിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ-ഭണ്ഡാരം വഴി 7,22,473 രൂപയാണ് ലഭിച്ചത്. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കാണിതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



