വിഴിഞ്ഞത്ത് നടപ്പാലം തകര്‍ന്ന് അഞ്ച് തൊഴിലുറപ്പ് സ്ത്രീകള്‍ക്ക് പരിക്ക് ; മൂന്നു പേരുടെ നില ഗുരുതരം

പ്രഭാതഭക്ഷണം കഴിച്ച ശേഷം പാലത്തില്‍ വിശ്രമിച്ച തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്

Last Updated :20 January 2024, 8:33 am IST
Edited by :migrator

തിരുവനന്തപുരം : തിരുവനന്തപുരം വിഴിഞ്ഞം കുന്നംകുളത്ത് നടപ്പാലം തകര്‍ന്നു വീണ് അഞ്ചു സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. തൊഴിലുറപ്പ് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. 

രാവിലെ ഒമ്പതരയോടെയാണ് അപകടം. കാലപ്പഴക്കത്തെത്തുടര്‍ന്ന് ഉപയോഗിക്കാതിരുന്ന നടപ്പാലമാണ് തകര്‍ന്നത്. പ്രഭാതഭക്ഷണം കഴിച്ച ശേഷം പാലത്തില്‍ ഇരുന്ന് വിശ്രമിച്ച തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 

പരിക്കേറ്റ എല്ലാവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത പുരയിടത്തിലെ ജോലിക്കിടെ സ്ത്രീകള്‍ വിശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now