
മഞ്ചേരിയില്‍ ബൈക്ക് ഇടിച്ച് അഞ്ചുവയസുകാരന് മരിച്ചു
വീട്ടില്‍നിന്ന് സൈക്കിളെടുത്ത് പുറത്തുപോകുമ്പോള്‍ തോട്ടേക്കാട് ഭാഗത്തുനിന്നുവന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

മലപ്പുറം: നറുകര മേമാട് റോഡില്‍ സൈക്കിള്‍ ഓടിച്ചുപോയ അഞ്ചുവയസ്സുകാരന് ബൈക്കിടിച്ച് മരിച്ചു. മേമാട് കൂടക്കര എളയോടന്‍ മുഹമ്മദ് യൂസഫിന്റെ മകന് മുഹമ്മദ് ഇസിയാന് ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഇസിയാന്റെ വീടിന് സമീപത്തായിരുന്നു അപകടം.
വീട്ടില്‍നിന്ന് സൈക്കിളെടുത്ത് പുറത്തുപോകുമ്പോള്‍ തോട്ടേക്കാട് ഭാഗത്തുനിന്നുവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് ആറോടെ മരിച്ചു.
ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കൂടക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാരിയാട് ആലുക്കല്‍ നാസിറുല്‍ ഇസ്ലാം നഴ്സറി സ്കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ഇസിയാന്. ഉമ്മ: ഉമ്മു ഹബീബ. സഹോദരങ്ങള്‍: മുഹമ്മദ് സിനാന്, മുഹമ്മദ് അന്‍സിദ്, മുഹമ്മദ് സ്വബീഹ്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Five-year-old boy killed in a bike accident in Manjeri
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




