ഭക്ഷ്യവിഷബാധ; കോട്ടയത്ത് ഒരു പശു കൂടി ചത്തു

ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ പശുവാണ് ചാകുന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:16 am IST
Edited by :migrator

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് അവശ നിലയിലായ പശു ചത്തു. കാലിത്തീറ്റയിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റത്. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് അവശ നിലയിലായിരുന്നു. 

ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ പശുവാണ് ചാകുന്നത്. കോട്ടയത്ത് മാത്രം 257 പശുക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 

കെഎസ് കാലിത്തീറ്റ കഴിച്ച അഞ്ച് ജില്ലകളിലെ പശുക്കൾക്കാണ് വ്യാപകമായി ഭക്ഷ്യവിഷബാധയേറ്റത്. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട , എറണാകുളം ജില്ലകളിലും പശുക്കൾക്ക് അവശതയുണ്ട്. കെഎസ് കമ്പനി പുറത്തിറക്കിയ ഒരു ബാച്ച്  കാലിത്തീറ്റയാണ് വിഷബാധയ്ക്ക് കാരണമെന്ന അനുമാനത്തിലാണ് കര്‍ഷകരും മൃഗസംരക്ഷണ വകുപ്പും.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now