കൊല്ലത്ത് ഇസ്രയേലി വനിതയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി

ഇ​സ്രയേലി യുവതി സ്വാതയാണ് മരിച്ചത്.

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:28 am IST

കൊല്ലം: കൊല്ലം മുഖത്തലയിൽ കിടപ്പുമുറിയിൽ വിദേശ വനിതയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഇസ്രയേൽ പൗരത്വമുള്ള രാധ എന്നു വിളിക്കുന്ന സ്വത്വ (36) ആണ് കൊല്ലപ്പെട്ടത്. സ്വത്വയുടെ സുഹൃത്തും യോ​ഗ മാസ്റ്ററുമായ കൃഷ്‌ണചന്ദ്രനുമാണ് ഇവരെ ആക്രമിച്ചത്.

ഇന്ന് മൂന്നരയോടെയാണ് സംഭവം. സംഭവത്തിന് പിന്നലെ സ്വത്വയെ ആക്രമിച്ച കത്തികൊണ്ട് സ്വയം കുത്തി മരിക്കാൻ ശ്രമിച്ച കൃഷ്ണചന്ദ്രനെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now