
'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്
എല്‍ ഡി എഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം 8700 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്

തിരുവനന്തപുരം: സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുതെന്ന് മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇടതുപക്ഷ സര്‍ക്കാര്‍ വകയിരുത്തിയതിനേക്കാള്‍ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്. 25 ലക്ഷം രൂപ സൗജന്യചികിത്സ നല്കുന്ന പദ്ധതി യു ഡി എഫിന്റെ ഇലക്ഷന് ഗ്യാരന്റി ആയിരുന്നു. പക്ഷെ ഇതിനായി ബജറ്റില്‍ ആകെ നീക്കി വച്ചിരിക്കുന്നത് 10 കോടി രൂപയാണ്. വീണാ ജോര്‍ജ് ഫെയ്സ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.
എല്‍ ഡി എഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം 8700 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ കാസ്പ് കാര്‍ഡുള്ള ഓരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഓരോ വര്‍ഷവും എല്‍ഡിഎഫ് നല്കി വന്നു. 42.5 ലക്ഷം കുടുംബങ്ങള്‍ക്കാണ് ആരോഗ്യ പരിരക്ഷാ കാര്‍ഡ് ഉണ്ടായിരുന്നത്. ഫെബ്രുവരിയിലെ ബജറ്റില്‍ 900 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി എല്‍ഡിഎഫ് വകയിരുത്തിയിരുന്നത്.
യു ഡി എഫ് സര്‍ക്കാരിന്റെ ബജറ്റ് അനുസരിച്ചാണെങ്കില്‍ അവര്‍ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 700 കോടി രൂപ. അതായത് എല്‍ ഡി എഫ് സര്‍ക്കാര്‍ വകയിരുത്തിയതിനേക്കാള്‍ 200 കോടി കുറവ്. 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നല്കണമെങ്കില് ഇതിന്റെ എത്രയോ ഇരട്ടി ബജറ്റില്‍ മാറ്റിവയ്ക്കണം. അത് ഉണ്ടായിട്ടില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും വീണാ ജോര്‍ജി ആവശ്യപ്പെട്ടു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത് . ഇടതുപക്ഷ സര്‍ക്കാര്‍ വകയിരുത്തിയതിനേക്കാള്‍ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.'
25 ലക്ഷം രൂപ സൗജന്യ ചികിത്സ നല്കുന്ന പദ്ധതി യു ഡി എഫിന്റെ ഇലക്ഷന് ഗ്യാരന്റി ആയിരുന്നു. പക്ഷെ ഇതിനായി ബജറ്റില്‍ ആകെ നീക്കി വച്ചിരിക്കുന്നത് 10 കോടി രൂപയാണ്.
എല്‍ ഡി എഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം 8700 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ കാസ്പ് കാര്‍ഡുള്ള ഓരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഓരോ വര്‍ഷവും എല്‍ഡിഎഫ് നല്കി വന്നു. 42.5 ലക്ഷം കുടുംബങ്ങള്‍ക്കാണ് ആരോഗ്യ പരിരക്ഷാ കാര്‍ഡ് ഉണ്ടായിരുന്നത്. ഫെബ്രുവരിയിലെ ബജറ്റില്‍ 900 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി എല്‍ഡിഎഫ് വകയിരുത്തിയിരുന്നത്. യു ഡി എഫ് സര്‍ക്കാരിന്റെ ബജറ്റ് അനുസരിച്ചാണെങ്കില്‍ അവര്‍ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 700 കോടി രൂപ. അതായത് എല്‍ ഡി എഫ് സര്‍ക്കാര്‍ വകയിരുത്തിയതിനേക്കാള്‍ 200 കോടി കുറവ്. 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നല്കണമെങ്കില് ഇതിന്റെ എത്രയോ ഇരട്ടി ബജറ്റില്‍ മാറ്റിവയ്ക്കണം. അത് ഉണ്ടായിട്ടില്ല.
സൗജന്യ ചികിത്സയ്ക്കായി നിലവില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വകയിരുത്തിയതിനേക്കാള്‍ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ ആന്‍ജിയോപ്ലാസ്റ്റി, സങ്കീര്‍ണ ശസ്ത്രക്രിയകള്‍, കാന്‍സര്‍ ചികിത്സ ഉള്‍പ്പെടെയുള്ള ചിലവേറിയ ചികിത്സകള്‍ക്ക് ലക്ഷക്കണക്കിന് ആളുകള്‍ക്ക് സഹായകരമാകുന്ന സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കപ്പെടരുത്. സൗജന്യ ചികിത്സാ പദ്ധതി തുടരും എന്ന് മുഖ്യമന്ത്രി ഉറപ്പാക്കണം.
എല്‍ ഡി എഫ് സര്‍ക്കാര്‍ ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് വകയിരുത്തിയതിനേക്കാള്‍ കുറവാണ് യു ഡി എഫ് സര്‍ക്കാരിന്റെ ബജറ്റ് വിഹിതം.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Former Minister Veena George criticizes Kerala budget
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


തമിഴ്നാട്ടിൽ സ്ത്രീകൾക്ക് ഇനി എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സൗജന്യ യാത്ര: 'വെട്രി പയണം' പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്|VIDEO

13,000 കോടി രൂപയുടെ തട്ടിപ്പ്: നീരവ് മോദിയുടെ സഹായി സന്ദീപ് മിസ്ത്രി അറസ്റ്റില്‍




