'നേതൃത്വത്തെ അണികള്‍ തിരുത്തണം', പൊലീസ് സുരക്ഷയില്‍ കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും
വൈകിട്ട് നാലുമണിക്ക് പയ്യന്നൂർ ഗാന്ധി പാര്‍ക്കിലാണ് ചടങ്ങ്.

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് എതിരെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉള്‍പ്പെടെ ആരോപിച്ച വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിന്റെ പ്രകാശനം ഇന്ന്. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് പയ്യന്നൂരില്‍ നടക്കുന്നത്. വൈകിട്ട് നാലുമണിക്ക് ഗാന്ധി പാര്‍ക്കിലാണ് ചടങ്ങ്.
സിപിഎമ്മിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ വി കുഞ്ഞികൃഷ്ണനെ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയിട്ടുണ്ട്. സുരക്ഷ നല്‍കണം എന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്.
പുസ്തകവിവാദത്തിന് പിന്നാലെ പയ്യന്നൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന വി കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ വി കുഞ്ഞികൃഷ്ണന്റെ പയ്യന്നൂരിലെ വീടിന് സമീപം സിപിഎം പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചു ആഹ്ലാദ പ്രകടനം നടത്തുകയും വലിയ തോതില്‍ ഭീഷണികള്‍ ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കുഞ്ഞികൃഷ്ണന് സുരക്ഷ തേടി കോടതിയെ സമീപിച്ചത്.
വി എസ് അച്യുതാനന്ദനാണ് വി കുഞ്ഞിക്കൃഷ്ണന് 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. എം എന്‍ വിജയന്റെ മകന് ഡോ. വി എസ് അനില്‍കുമാറിന് കോപ്പി നല്കി ജോസഫ് സി. മാത്യു പുസ്തക പ്രകാശനം നിര്‍വഹിക്കും.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
former V Kunjikrishnan book is being released today.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



