
പിണറായി വേദിയിലിരിക്കെ വര്‍ഗീയ പ്രസംഗം; 'മതമൗലിക വാദികളുടെ കൂടാണ് മലപ്പുറം' പരാമര്‍ശത്തില്‍ നന്ദകുമാറിനെതിരെ പരാതി
പൊന്നാനിയില്‍ നടന്ന സിപിഎമ്മിന്റെ വിപുലീകൃത ജില്ലാക്കമ്മിറ്റി യോഗത്തില്‍ ആണ് മുതിര്‍ന്ന നേതാവും എംഎല്‍എയുമായ നന്ദകുമാര്‍ വിവാദ പ്രസംഗം നടത്തിയത്

മലപ്പുറം: മത മൗലിക വര്‍ഗീയ വാദികളുടെ കൂടാണ് മലപ്പുറം എന്ന പരാമര്‍ശത്തോടെ സിപിഎം മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ പി.നന്ദകുമാര്‍ നടത്തിയ പ്രസംഗം വിവാദത്തില്‍. സിപിഎമ്മിന്റെ ജില്ലാ തലത്തിലുള്ള സംഘടന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനായി പൊന്നാനിയില്‍ സംഘടിപ്പിച്ച വിപുലീകൃത ജില്ലാക്കമ്മിറ്റി യോഗത്തിലാണ് നന്ദകുമാര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയത്.
വര്‍ഗീയ പ്രസംഗം നടത്തിയ നന്ദകുമാറിനെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പരാതിയും നല്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, കെകെ ശൈലജ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കേ ആണ് നന്ദകുമാറിന്റെ അധിക്ഷേപ പരാമര്‍ശം.
നന്ദകുമാറിന്റെ വാക്കുകള്‍ ഇങ്ങിനെ:
'മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുണ്ട്. മതമൗലിക വര്‍ഗീയ വാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടു പോകുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകള്‍ എങ്ങിനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കണം. അതിനായാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നത്'- നന്ദകുമാര്‍ പറഞ്ഞു.
പ്രസംഗം വിവാദമായതോടെ, സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ട് വലിയ ചോദ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. മുന്‍പ് പിണറായി വിജയന് നടത്തിയ പരാമര്‍ശങ്ങളുടെ തുടര്‍ച്ചയാണ് നന്ദകുമാറിന്റെ പ്രസംഗം. ഇതാണോ സിപിഎം പറയുന്ന തെറ്റ് തിരുത്തല്‍ എന്നും വിമര്‍ശനം ഉയര്‍ന്നു.
അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം മലപ്പുറം ജില്ലയില്‍ നേരിട്ടത് വലിയ തിരിച്ചടിയാണെന്ന് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉണ്ടായി. പാര്‍ട്ടിയുടെ പരമ്പരാഗത സ്വാധീനമേഖലയായ പൊന്നാനി ഉള്‍പ്പടെ കൈവിട്ടുപോയത് പാര്‍ട്ടിക്ക് വലിയ ആഘാതമായി എന്നും യോഗം വിലയിരുത്തി
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
P. Nandakumar with communal remark
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




