കന്യാകുമാരിയില്‍ പള്ളിപ്പെരുന്നാളിനിടെ അപകടം; നാലുപേര്‍ ഷോക്കേറ്റ് മരിച്ചു

വലിയ കോണി ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.

Four people died of shock during a church festival in Kanyakumari
കന്യാകുമാരി പള്ളിപ്പെരുന്നാളിനിടെ നടന്ന അപകടം
Edited by :amalkjoy
Last Updated :1 മാർച്ച് 2025, 9:55 pm IST

കന്യാകുമാരി: തമിഴ്‌നാട്ടിലെ കന്യാകുമാരി എന്നയംപുത്തംപുരയില്‍ നാലുപേര്‍ ഷോക്കേറ്റ് മരിച്ചു. കന്യാകുമാരിയിലെ പുത്തന്‍തുറൈയിലെ സെന്റ് ആന്റണീസ് പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച ജോലികള്‍ക്കിടെയാണ് അപകടം. വലിയ കോണി ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.

കോണിയില്‍ നിന്ന് ജോലി ചെയ്തിരുന്ന വിജയന്‍ ( 52 ), ദസ്തസ് (35), ശോഭന്‍ (45), മതന്‍ ( 42) എന്നിവരാണ് മരിച്ചത്. മൃതദേഹം ആശാരിപള്ളം മെഡിക്കല്‍ കോളജില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now