
തൊടുപുഴയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു; പരിക്കേറ്റ രണ്ടു തൊഴിലാളികള്‍ ആശുപത്രിയില്‍
മുതലക്കൊടത്ത് കെട്ടിടം ഇടിഞ്ഞ് വീണ് അപകടം.

തൊടുപുഴ: മുതലക്കൊടത്ത് കെട്ടിടം ഇടിഞ്ഞ് വീണ് അപകടം. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കെട്ടിടാവിശിഷ്ടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങിയ നാലു തൊഴിലാളികളില്‍ രണ്ടുപേര്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ മുതലകോടം ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ജീവന് ഭീഷണിയില്ല എന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇന്ന് ഉച്ചയോടെയാണ് സംഭവം. വൃദ്ധരായ പുരോഹിതരെ മാറ്റിപ്പാര്‍പ്പിക്കുന്ന കേന്ദ്രത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞ് വീണത്. കെട്ടിടത്തിന്റെ കാല പഴക്കം മൂലമാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്
കെട്ടിടത്തിന്റെ സൺഷെയ്ഡിലെ കോൺക്രീറ്റ് സ്ലാബ് തകർന്ന് താഴേയ്ക് പതിയ്കുകയിരുന്നു മരണപെട്ട അനൂപും ജോയിയും അടക്കം നാല് പേരാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവർക്ക് മുകളിലേയ്ക് ആണ് സ്ലാബും കോൺക്രീറ്റ് ബീമുകളും പതിച്ചത്. കോൺക്രീറ്റ് പാളിയുടെ അടിയിൽ കുടുങ്ങി കിടന്നവരെ അര മണിക്കൂറോളം സമയം എടുത്താണ് പുറത്ത് എത്തിച്ചത് .
കോതമംഗലം രൂപതയുടെ കീഴിലുള്ള മുപ്പത് വർഷത്തോളം പഴക്കമുള്ള സാൻജോ ഭവൻ എന്ന കെട്ടിടമാണ് തകർന്നത്. സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. കളക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Two people died after a building collapsed in Thodupuzha
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





