അബി മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും നിയമപരമായി ഈ വിവാഹബന്ധം രജിസ്റ്റര്‍ ചെയ്തിട്ടില്ല

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:51 am IST

News Now


കിളിമാനൂര്‍: ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വിഴിഞ്ഞം കോട്ടുകാല്‍ മാങ്കോട്ടുകോണം എസ്ഡി ഭവനില്‍ നന്ദു എന്ന അബി സുരേഷിനെ (21)യാണ് നഗരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

അബി മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും നിയമപരമായി ഈ വിവാഹബന്ധം രജിസ്റ്റര്‍ ചെയ്തിട്ടില്ല. അടുത്തിടെയാണ് നഗരൂര്‍ സ്വദേശിയായ 14കാരിയുമായി പരിചയപ്പെടുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് പ്രതിയും പെണ്‍കുട്ടിയും പരിചയത്തിലാകുന്നത്. പ്രതി നിരന്തരം നിര്‍ബന്ധിച്ച് പെണ്‍കുട്ടിയെ പലയിടങ്ങളിലും കൂട്ടിക്കൊണ്ടുപോയിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ സ്‌കൂളിലും പൊലീസിലും പരാതി നല്‍കുകയായിരുന്നു.

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലും പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും പെണ്‍കുട്ടിയെ തിരുവനന്തപുരത്തുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുമ്പില്‍ സ്‌കൂള്‍ അധികൃതര്‍ എത്തിക്കുകയുമായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കരമനയിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

നഗരൂര്‍ പൊലീസ് എത്തി മൊഴിയെടുത്തപ്പോഴാണ് പീഡനം പുറത്ത് പറഞ്ഞത്. പ്രതി വിഴിഞ്ഞത്തും മറ്റും കൊണ്ടുപോയി പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കി. നഗരൂര്‍ സ്റ്റേഷനില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജ രാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates