മുക്കുപണ്ടം പണയം വെച്ച് കോടികളുടെ തട്ടിപ്പ്; ബാങ്ക് ജീവനക്കാരൻ ഒളിവിൽ
ബാങ്ക് ശാഖയിൽ പണയം വെച്ച സ്വർണം മാറ്റി പകരം മുക്കുപണ്ടം വെച്ച് തിരിമറി നടത്തി ജീവനക്കാരൻ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി
തൊടുപുഴ: ബാങ്ക് ശാഖയിൽ പണയം വെച്ച സ്വർണം മാറ്റി പകരം മുക്കുപണ്ടം വെച്ച് തിരിമറി നടത്തി ജീവനക്കാരൻ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കട്ടപ്പനയിലെ ദേശസാൽകൃത ബാങ്ക് ശാഖയിലാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
ഇടപാടുകാർ പണയപ്പെടുത്തിയ സ്വർണം മാറ്റി പകരം മുക്കുപണ്ടം വെച്ചും പരിചയക്കാരായ ഇടപാടുകാരെ കബളിപ്പിച്ച് അവരുടെ പേരിൽ മുക്കുപണ്ടം ഇതേ ബാങ്കിൽ പണയപ്പെടുത്തിയുമാണ് തട്ടിപ്പുകൾ നടന്നിരിക്കുന്നത്. പരിശോധനയിൽ മുക്കുപണ്ടം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇടപാടുകാരെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തറിഞ്ഞത്. നിരവധി ഇടപാടുകാരുടെ ആഭരണങ്ങൾ ബാങ്കിൽ കാണാനില്ല.പകരം മുക്കുപണ്ടമാണുള്ളത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തട്ടിപ്പ് നടത്തിയ ജീവനക്കാരൻ ബാങ്കിൽനിന്ന് മുങ്ങിയിരിക്കുകയാണ്. ബാങ്ക് അധികൃതരും കബളിപ്പിക്കപ്പെട്ട ഇടപാടുകാർ കട്ടപ്പന ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം




