കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍
മൂന്ന് കുടുംബങ്ങളില്‍നിന്നായി 25,000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
ഇടുക്കി: കുടുംബപ്രശ്നങ്ങള്‍ മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടിയ തമിഴ്നാട് സ്വദേശികള്‍ പിടിയില്‍. തിരുവള്ളൂര്‍ സ്വദേശി വാസുദേവന്‍ (28), തിരുച്ചിറപ്പള്ളി സ്വദേശി ദീനു (27), തഞ്ചാവൂര്‍ സ്വദേശികളായ ഗോപി (24), വിജയ് (23) എന്നിവരാണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്.
ചെണ്ടുവരെ എസ്റ്റേറ്റില്‍ തൊഴിലാളി ലയങ്ങളിലെത്തിയ സംഘം കുടുംബപ്രശ്നങ്ങളുണ്ടാകാനും കുടുംബാംഗങ്ങളുടെ മരണം സംഭവിക്കാനും സാധ്യതയുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. മൂന്ന് കുടുംബങ്ങളില്‍നിന്നായി 25,000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. പ്രശ്നപരിഹാരത്തിനായി ഏലസും തകിടും വീട്ടുകാര്‍ക്ക് നല്കി. സംശയം തോന്നിയ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തുടര്‍ന്ന് സംഭവം പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പണം പിടിച്ചെടുത്ത് തിരികെ നല്കി. ഒരുദിവസത്തെ തടങ്കലിനുശേഷം പ്രതികളെ ജാമ്യത്തില്‍ വിട്ടു. വട്ടവട മേഖലയിലും ഇത്തരത്തിലുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News

അന്ധവിശ്വാസ ചൂഷണവും മന്ത്രിവാദവും തടയാന്‍ നിയമം; കരട് ബില്‍ സമര്‍പ്പിച്ച് വിദഗ്ധ സമിതി

'വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ മാന്ത്രിക വടിയില്ല'; പോംവഴി സ്വയം നിയന്ത്രണമെന്ന് കെഎസ്ഇബി എംഡി

