സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍; അടുത്ത മാസം നാലുദിവസം ഏതു റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങാം

സെപ്റ്റംബര്‍ നാലാം തീയതി ഞായറാഴ്ചയാണെങ്കിലും റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്

ഫെയ്‌സ്ബുക്ക് ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:05 am IST

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ഇന്നും നാളെയും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് വാങ്ങാം. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 

ഈ മാസം 25,26,27 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യും. 29,30,31 തീയതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം ചെയ്യുന്നതാണ്. 

ഈ തീയതികളില്‍ വാങ്ങാന്‍ കഴിയാത്ത റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സെപ്റ്റംബര്‍ 4,5,6,7 തീയതികളില്‍ സംസ്ഥാനത്തെ ഏതു റേഷന്‍ കടയില്‍ നിന്നും സൗജന്യ ഓണക്കിറ്റ് വാങ്ങാവുന്നതാണ്. ഇതിനായുള്ള പോര്‍ട്ടബിലിറ്റി സംവിധാനവും ഒരുക്കിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. 

സെപ്റ്റംബര്‍ ഏഴിന് ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ല. സെപ്റ്റംബര്‍ നാലാം തീയതി ഞായറാഴ്ചയാണെങ്കിലും റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. സെപ്റ്റംബര്‍ മൂന്നുവരെ പോര്‍ട്ടബിലിറ്റി ഒഴിവാക്കിയത് വിതരണത്തിനുള്ള സൗകര്യം കണക്കിലെടുത്താണെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now