നാളെയും മറ്റന്നാളും സംസ്ഥാനത്ത് പൂര്‍ണ ലോക്ഡൗണ്‍

ടിപിആര്‍ 15 ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണം തുടരും

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ വാരാന്ത്യ ലോക്ഡൗണ്‍. സ്വകാര്യ ബസ് സര്‍വീസ് ഉണ്ടായിരിക്കില്ല. എന്നാല്‍ നാളെയും മറ്റന്നാളും നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല.

അവശ്യസേവന മേഖലയില്‍ ഉള്ളവര്‍ക്കായി കെഎസ്ആര്‍ടിസി ഏതാനും സര്‍വീസുകള്‍ നടത്തും. നിര്‍മ്മാണ മേഖലയിലുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാം. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിച്ചു മാത്രമേ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ. 

ടിപിആര്‍ അടിസ്ഥാനമാക്കി 0-5 ( എ വിഭാഗം), 5-10 ( ബി വിഭാഗം), 10-15 ( സി വിഭാഗം), 15 ന് മുകളില്‍ ( ഡി  വിഭാഗം) എന്നിങ്ങനെ പുനക്രിമീകരിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള ഇളവുകളും നിയന്ത്രണങ്ങളും ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. ടിപിആര്‍ 15 ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണം തുടരും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now