'എംഎല്‍എ നോക്കിനിന്നു; പിഎ മര്‍ദ്ദിച്ചു'; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് 

കൊല്ലത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നടുറോഡില്‍ മര്‍ദ്ദിച്ചതായി പരാതി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:39 am IST
Edited by :migrator

കൊല്ലം: കൊല്ലത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നടുറോഡില്‍ മര്‍ദ്ദിച്ചതായി പരാതി. എം.എല്‍.എയും പൊലീസും നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം. അതേസമയം പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായും  മര്‍ദിച്ച പ്രദീപിനെ അറസ്റ്റ് ചെയ്തില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  

കൊല്ലം കുന്നിക്കോട്ടായിരുന്നു സംഭവം. പ്രദേശത്തെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് കാട്ടിയായുരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പൊലീസ് മര്‍ദിച്ചവരെ പിടികൂടിയില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കുന്നിക്കോട് പൊലീസ് സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. മര്‍ദ്ദനം തടയാനാണ് പ്രദീപ് കുമാര്‍ ശ്രമിച്ചത് എന്നാണ് ഗണേഷ് കുമാര്‍ എംഎല്‍എയുടെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now