പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷവും ഫോണും തന്നു; ബിജെപിയെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍

കൊടകര കുഴല്‍പ്പണ കേസിനും സികെ ജാനുവിന് പണം നല്‍കിയെന്നതിനും പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍

കെ സുരേന്ദ്രന്‍ ഫോട്ടോ ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:45 am IST

കാസര്‍കോട്: കൊടകര കുഴല്‍പ്പണ കേസിനും സികെ ജാനുവിന് പണം നല്‍കിയെന്നതിനും പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്‍മാറാന്‍ ബിജെപി രണ്ടര ലക്ഷം രൂപയും ഫോണും തന്നെന്ന് മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാഥിയായി പത്രിക നല്‍കിയ കെ സുന്ദര വെളിപ്പെടുത്തി.

പതിനഞ്ചു ലക്ഷം രൂപയാണ് താന്‍ ആവശ്യപ്പെട്ടതെന്ന് സുന്ദര ചാനലുകളോടു പറഞ്ഞു. രണ്ടരലക്ഷം രൂപ തന്നു. ഒരു റെഡ്മി ഫോണും നല്‍കിയതായി സുന്ദര പറഞ്ഞു. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വൈന്‍ പാര്‍ലര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. മണ്ഡലത്തിലെ ബിജെപി നേതാക്കളാണ് പണം നല്‍കിയത്. 

2016ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായിരുന്ന സുന്ദര 467 വോട്ട് നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now