കുറഞ്ഞ നിരക്ക് 2645, കൂടിയത് 9776; സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് പുതുക്കി സര്‍ക്കാര്‍

കോവിഡ് ചികിത്സയ്ക്കായുള്ള സ്വകാര്യ ആശുപത്രികളുടെ ചികിത്സ നിരക്ക് പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST

കൊച്ചി: കോവിഡ് ചികിത്സയ്ക്കായുള്ള സ്വകാര്യ ആശുപത്രികളുടെ ചികിത്സ നിരക്ക് പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍. 2645 മുതല്‍ 9776വരെയാണ് പുതിയ നിരക്ക്. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇതറിയിച്ചത്. 

മുറികളുടെ നിരക്ക് ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന പഴയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. മൂന്ന് വിഭാഗങ്ങളായാണ് പുതിയ നിരക്ക് തീരുമാനിച്ചിരിക്കുന്നത്. 

മുറികളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 

പുതിയ ഉത്തരവ് ആറാഴ്ചവരെ പിന്തുടരാമെന്നും അതുവരെ ഹര്‍ജി തീര്‍പ്പാക്കരുത് എന്നും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now