
പേ വിഷബാധയോ ?പൂച്ചയുടെ കടിയേറ്റ് പതിനൊന്നുവയസുകാരി മരിച്ചു
ജൂലൈ രണ്ടാം തീയതിയാണ് പെണ്‍കുട്ടിയ്ക്ക് പൂച്ചയുടെ കടിയേറ്റത്

കോട്ടയം: വളര്‍ത്തു പൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പന്തളം കടയ്ക്കാട് ഹന്ന ഫാത്തിമ(11)യാണ് മരിച്ചത്. മരണ കാരണം പേ വിഷ ബാധമൂലമാണോയെന്ന് വ്യക്തമായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
ജൂലൈ രണ്ടാം തീയതിയാണ് പെണ്‍കുട്ടിയ്ക്ക് പൂച്ചയുടെ കടിയേറ്റത്. ഉടന്‍ തന്നെ പന്തളത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കുത്തിവെയ്പ്പ് എടുത്തിരുന്നു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തി ആദ്യ ഡോസ് പേ വിഷബാധയുടെ വാക്സിന് സ്വീകരിച്ചിരുന്നു. തിങ്കളാഴ്ചയാണ് രണ്ടാമത്തെ വാക്സിന് എടുത്തത്.
തൊട്ടുപിന്നാലെ കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായി ഇന്നാണ് കുട്ടി മരിച്ചത്.
കുട്ടിയുടെ മരണം കാരണം എന്താണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടില്ല. കുട്ടിക്ക് മറ്റെന്തെങ്കിലും ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നോയെന്നോ, പേ വിഷബാധയാണോ മരണ കാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

Summary
Eleven year old girl dies after being bitten by a cat
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

കാണാൻ ക്യൂട്ട്, വളർത്താൻ അത്ര എളുപ്പമല്ല; പൂച്ചയെ ദത്തെടുക്കും മുമ്പ് അറിയേണ്ട കാര്യങ്ങൾ

അടുക്കളയിലെ കഞ്ഞിക്കലത്തില്‍ മൂര്‍ഖന്‍: കുടുംബത്തിന് രക്ഷയായി അര്‍ധരാത്രിയില്‍ വളര്‍ത്തു പൂച്ചയുടെ 'ജാഗ്രത'


