രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച ആസൂത്രണ കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:45 am IST

News Now



കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച ആസൂത്രണ കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. മഞ്ചേരി സ്വദേശി ശിഹാബാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കൊടുവള്ളി സംഘത്തിനൊപ്പം ശിഹാബ് ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

നേരത്തെ, കേസില്‍ കൊടുവള്ളി സ്വദേശി ഇജാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെര്‍പ്പുളശ്ശേരി സംഘവുമായി കൊടുവള്ളിയിലെ ടീമിനെ ബന്ധപ്പെടുത്തി നല്‍കിയത് ഇജാസാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കേസിലെ പ്രധാനിയെന്ന് പൊലീസ് പറയുന്ന സൂഫിയാന്റെ സഹോദരനാണ് അറസ്റ്റിലായ ഇജാസ്.

ഇജാസ് തനിക്കെതിരായ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത് മറ്റൊരാളെ കൊണ്ടുവരാനായിരുന്നു എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇജാസിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates